മനാമ: സമസ്ത പ്രസിഡന്റിന് ബഹ്റൈന്‍ സമസ്ത നല്കിയ സ്വീകരണ സമ്മേളനം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഇതോടെ ബഹ്റൈനിലെ പ്രതികൂല സാഹചര്യത്തിലും പ്രവാസ ലോകത്തെ വിശ്വാസികളെ സാക്ഷിയാക്കി നല്കിയ ജി.സി.സിയിലെ പ്രഥമ സ്വീകരണം എന്ന നിലയിലും ജന ബാഹുല്യം കൊണ്ടും ബഹ്റൈന്‍ സമസ്ത സ്വീകരണ സമ്മേളനം ചരിത്രമായി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബഹ്റൈനിലെ പ്രത്യേക സാഹചര്യവും പ്രതികൂലാവസ്ഥയും തൃണവത്കരിച്ച് വിവിധ ഏരിയകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസികളാണ് ഈ ചരിത്രം കുറിച്ചത്. .
തങ്ങള്‍ക്ക് മതപഠനത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ജീവിതാന്ത്യം വരെ അനിവാര്യമായ കാര്യങ്ങളെല്ലാം പകര്‍ന്നു നല്കുന്ന പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനെ ഒരു നോക്കു കാണാനും അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ പങ്ക് ചെരാനുമാണ് ബഹ്റൈനിന്റെ വിവിധ ഏരിയകളില്‍ നിന്നായി വിശ്വാസികള്‍ പാക്കിസ്ഥാന് ക്ലബ്ബിലേക്കൊഴുകിയെത്തിയത്.
പാക്കിസ്ഥാന് ക്ലബ്ബിനകത്ത് ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ ക്ലബ്ബിനു പുറത്തെ ഓപണ്‍ ഗ്രൌണ്ടിലാണ് സ്വീകരണ സമ്മേളന വേദിയൊരുക്കിയത്.
ചടങ്ങ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അധികാരത്തോടും ധനത്തോടുമുള്ള ആര്‍ത്തി പണ്ഢിത•ാര്‍ക്കുണ്ടാവാന്‍ പാടില്ലെന്നും അതവരെ നശിപ്പിക്കുമെന്നും അത്തരം പണ്ഢിതരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അതിനാല്‍ സമസ്ത നേതാക്കളെ പിന്തുടര്ന്ന് ഇഹപര ജീവിത വിജയികളാവാന്‍ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സിഡി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഞ്ചാലന്‍ കുഞ്ഞുമുഹമ്മദ് ഹാജിക്ക് നല്കി കോപ്പി നല്കി പ്രകാശനം ചെയ്തു. ബഹ്റൈന്‍ കെ.എം.സി.സി പ്രസി. കുട്ടൂസ മുണ്ടേരി ആശംസകളര്‍പ്പിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ്, അബ്ദുസ്സലാം ഫൈസി സംസാരിച്ചു. ബഹ്റൈന്‍ സമസ്ത നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ബഹ്റൈനിലെ വിവിധ സംഘടനാ നേതാക്കളും സംബന്ധിച്ചു. അജ്മല്‍ റോഷന് ആന്റ് പാര്‍ട്ടി സ്വാഗത ഗാനാലാപനം നടത്തി. ബഹ്റൈന്‍ സമസ്ത ആക്ടിങ് പ്രസിഡന്റ് സൈതലവി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
പ്രോഗ്രാമ്മിന്റെ റെക്കോര്‍ഡ് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഫൈസ് ബുക്കിലെ BahrainSKSSF ഗ്രൂപ്പ് സന്ദര്‍ശിക്കുക
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഫൈസ് ബുക്കിലെ BahrainSKSSF ഗ്രൂപ്പ് സന്ദര്‍ശിക്കുക