മണ്ണാര്‍ക്കാട്: സമസ്ത ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഉലമസമ്മേളനം ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ മണ്ണാര്‍ക്കാട് കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 1,500ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി.പി.ബാപ്പുമുസ്‌ലിയാര്‍, ഹബീബ്‌ഫൈസി കോട്ടോപ്പാടം, സി.മുഹമ്മദലിഫൈസി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും