മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യം : സമദാനി

ബദിയടുക്ക : മതസൗഹാര്‍ദ്ദമല്ല മാനവസൗഹൃദമാണ് കാലഘട്ടത്തിനാവശ്യമെന്ന് അബ്ദു സമദ് സമദാനി പറഞ്ഞു.മതങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ മതങ്ങളും സമാധാനവും ഐക്യവും സൗഹാര്‍ദാമാണ് ഉല്‍ഭോധനം ചെയ്യുന്നതെന്നും അത് ധിക്കരിച്ച് കൊണ്ട് ചില വെക്തികളുടെ മനസ്സിനകത്തുണ്ടാകുന്ന മതവിദ്വേശം പുറത്ത് വരുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും അതാണ് മാനവസൗഹൃദം തകരാന്‍ കാരണം.ഇതിന്റെ പേരില്‍ മതത്തേയോ മതനേതാകളേയോ കുറ്റപ്പെടുത്തിയിട്ട് ഫലമില്ല. ഇത്തരം വ്യക്തികളിലുണ്ടാകുന്ന വര്‍ഗ്ഗീയ ആശയം ചികി് ത്സിച്ച് മാറ്റിയാല്‍ കേരളത്തെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മാനവസൗഹൃദ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മെട്രോ മുഹമ്മദ് ഹാജിഅധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, പൂജനീയ സ്വാമി തത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍..നെല്ലിക്കുന്ന എം.എല്‍..,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,കരീം സിറ്റി ഗോള്‍ഡ്, ബിഎച്ച് അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,.പി.ഹംസത്തു സഅദി, സുബൈര്‍ ദാരിമി പൈക്ക, എം.എസ്. മൊയ്തു,സി..അബൂബക്കര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്ല മളി, ഹസ്സന്‍ ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എസ്.പി.സ്വലാഹുദ്ദീന്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ,സൂപ്പി ബദിയടുക്ക,മാഹിന്‍ കേളോട്ട്, മജീദ് ദാരിമി പൈവളിഗ, കെ.എം.മൂസ മൗലവി, മൂസ കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.രാത്രി നടന്ന മതവിജ്ഞാന സദസിന് സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ നേതൃത്വം നല്‍കി.ഇന്ന് രാവിലെ നടന്ന മുഅല്ലിം മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.റഫീഖ് സക്കരിയ ഫൈസി വിഷയം അവതരിപ്പിച്ചു.രാത്രി നടക്കുന്ന മതപ്രഭാഷണം ഇ.പി.ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് മൂടിഗര ഖാസി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നേതൃത്വം നല്‍കും.നാളെ നടക്കുന്ന സമാപന പരിപാടിയില്‍ സയ്യിദ് കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണവും മജീദ് ബാഖവി കോഴിക്കോട് അനുസ്മരണ പ്രഭാഷണവും നടത്തും.സയ്യിദ് ഹാദി തങ്ങള്‍,ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സി.കെ.കെ.മാണിയൂര്‍ സംബന്ധിക്കും.സമാപന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് ജി.എസ്.അബ്ദുല്‍ ഹമീദ് ദാരിമി നേതൃത്വം നല്‍കും.