
മക്ക ഇസ്‌ലാമിക് സെന്റര്‍ ദാറുസ്സലാം ഭവന പദ്ധതിയുടെ ഭാഗമായി SKSSF ജില്ലാ കമ്മിറ്റി അസീസിയ്യാ കമ്മറ്റിയുടെ സഹായത്തോടെ നിര്‍മിച്ചു നല്‍കുന്ന കണ്ണിയത്ത് ഉസ്താദ് സ്മാരക ഭവനത്തിന്‍റെ താക്കോല്‍ദാനവും ജില്ലാ SKSSF വെബ്‌സൈറ്റ് ലോഞ്ചിങും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അടി തെറ്റുന്ന ബിദഇകള്‍, പൈതൃകത്തില്‍ നിന്നും ശാക്തീകരണത്തിലേക്ക്, വ്യാജ കേശത്തില്‍ കുടുങ്ങിയ വിഘടിതര്‍ എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തി. പോരിടങ്ങളില്‍ സാഭിമാനം എന്ന സമ്മേളന പ്രമേയം സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തലൂര്‍ വിശദീകരിച്ചു. മരക്കാര്‍ മുസ്‌ലിയാര്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എം.പി. കടുങ്ങല്ലൂര്‍, സലീം എടക്കര, നൂഹ് കരിങ്കപ്പാറ, അബ്ദുറഹീം ചുഴലി, വി.കെ.എച്ച്. റഷീദ്, സമദ് ഫൈസി, സിദ്ദീഖ് പരിയാപുരം, ശമീര്‍ ഫൈസി ഒടമല, മജീദ് ഫൈസി ഇന്ത്യനൂര്‍, ജലീല്‍ പട്ടര്‍കുളം പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു
പ്രാരംഭ പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന വളണ്ടിയര്‍ മാര്‍ച്ചും രാത്രി നടന്ന ബുര്‍ദ്ദാ ഖവാലി ആസ്വാദനവും ശ്രദ്ധേയമായി. ഇന്ന് രാവിലെ 9.30ന് അംഗത്വ കാമ്പയിന്‍റ് ഭാഗമായുള്ള പുതിയ ജില്ലാ കൗണ്‍സിലേഴ്‌സ് മീറ്റ് എടക്കടപ്പുറം എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാമ്പസില്‍ നടക്കും. സാലിം ഫൈസി കൊളത്തൂര്‍ (തര്‍ബിയത്ത്), കെ.ടി മുഹമ്മദ് അശ്‌റഫ് (നേതാവിന്‍റെ വ്യക്തിത്വം) ക്ലാസ്സെടുക്കും. ഒരു മണിക്ക് സാരഥിയോടൊപ്പം പരിപാടിയില്‍ സമസ്ത പ്രസിഡന്‍റ് ശൈഖുനാ കോയക്കുട്ടി മുസ്‌ലിയാര്‍ കൗണ്‍സിലര്‍മാരുമായി സമകാലിക ചിന്തകള്‍ പങ്കുവെക്കും. 2.30ന് കൗണ്‍സിലേഴ്‌സ് ചോയ്‌സും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. 4.30ന് അമരസ്മൃതി ചന്ദിക പത്രാധിപര്‍ സി.പി സൈതലവി ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, പി.കെ ശാഹുല്‍ ഹമീദ് മേല്‍മുറി സംസാരിക്കും
ജില്ലയിലെ മുഴുവന്‍ ശാഖ, ക്ലസ്റ്റര്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ ക്യാമ്പ് 5.30ന് സമസ്ത സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിക്കും. 7 മണിക്ക് നടക്കുന്ന ആദര്‍ശ സെഷനില്‍ എം.ടി അബൂബക്കര്‍ ദാരിമി, അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, സി.കെ മൊയ്തീന്‍ ഫൈസി, അബ്ദുല്‍ഗഫൂര്‍ അന്‍വരി മൂതൂര്‍ എന്നിവര്‍ തബ്‌ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, നൂരിഷ-അലുവ ത്വരീഖത്തുകള്‍ എന്നീ പ്രസ്ഥാനങ്ങളുടെ ആദര്‍ശ വ്യതിയാനത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. എം.പി മുസ്തഫല്‍ ഫൈസി 'നമ്മുടെ ശരി' അവതരിപ്പിക്കും
സമാപന ദിവസമായ ഞായറാഴ്ച സുപ്രഭാതം, ഓത്തുപള്ളി, ഗ്രൂപ്പ് ചര്‍ച്ച, പ്രവാസി സംഗമം, സംഘാടനവും പുതിയ സങ്കേതങ്ങളും, സമകാലികം, ചരിത്രം സെഷനുകളും നാല് മണിക്ക് സമാപന സമ്മേളനവും 'നേര്' സുവനീര്‍ പ്രകാശനവും നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എ. മരക്കാര്‍ഫൈസി പ്രസംഗിക്കും.