പ്രവാചകാധ്യാപനങ്ങള്‍ പിന്തുടരുക : അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി

അബുദാബി : ലോകത്ത് നന്മയുടെ പുലരികള്‍ പിറക്കണമെങ്കില്‍ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യ സമൂഹം മതത്തിലൂന്നിയ ജീവിതം നയിക്കണമെന്നും അതിന് പ്രവാചകാധ്യാപനങ്ങള്‍ക്കും അവിടുത്തെ ജീവിത ചര്യക്കും ഊന്നല്‍ നല്‍കണമെന്നും കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. “മുത്ത്‌ നബി; സൌഹൃദത്തിന്‍റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ അബുദാബി കണ്ണൂര്‍ ജില്ല SKSSF നടത്തിയ മീലാദ് സംഗമത്തില്‍ ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന മൗലിദ് പാരായണത്തില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, നൌഫല്‍ അസ്അദി വളക്കൈ, അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍, മുഹമ്മദ്‌ അലി ഫൈസി കാലടി, മുഹമ്മദ്‌ അലി ദാരിമി, അഷ്‌റഫ്‌ പി വാരം, റഫീക്ക് പലക്കോടന്‍, രഫ്സല്‍ മാഹി എന്നിവര്‍ നേത്രത്വം നല്‍കി. സംഗമത്തിന് ശജീര്‍ ഇരിവേരി സ്വഗതവും അഷ്‌റഫ്‌ തടിക്കടവ് നന്ദിയും പറഞ്ഞു.