ദാറുല്‍ ഹുദാ മീലാദ് ഫെസ്റ്റ് ; ഹാഫിള് മുഹമ്മദ് ഹഫിയ്യ് കാമ്പസ് കലാ പ്രതിഭ

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന മൗസിമുല്‍ ഫുനൂന്‍ മീലാദ് ഫെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സീനിയര്‍ സെക്കണ്ടറി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് ഹഫിയ്യ് കാമ്പസ് കലാ പ്രതിഭ പട്ടം നേടി. ദാറുല്‍ ഹുദാ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥിയായ ഈ പതിനേഴുകാരന്‍ 49 പോയന്റ് നേടിയാണ് കാമ്പസ് കലാപ്രതിഭ പട്ടം നേടിയത്. ദാറുല്‍ ഹുദാ മീലാദ് സമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ഹാഫിള് ഹഫിയ്യിന് കലാ പ്രതിഭ പുരസ്‌കാരം നല്‍കി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയായ മുല്ലപ്പുറം പുതിയത്തുപുറായില്‍ പരേതനായ അബ്ദുല്‍ ബശീറിന്റെ മകനാണ് ഹഫിയ്യ്. കാമ്പസിലെ വളരുന്ന എഴുത്തുകാരന്‍ കൂടിയാണ് ഈ പതിനേഴുകാരനായ വിദ്യാര്‍ത്ഥി.