ധര്‍മ്മം പുലരാനാഗ്രഹിക്കുന്നവര്‍ മതവിദ്യക്ക് പ്രാധാന്യം നല്‍കണം : അബ്ബാസലി ശിഹാബ് തങ്ങള്‍

മലപ്പുറം ജില്ലാ വെബ്സൈറ്റ് ഉദ്ഘാടനം
പൊന്നാനി : സൗത്ത് സലാമത്തുല്‍ ഇസ്‌ലാം മദ്‌റസ 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. എം..എസ് കോളജ് ഗ്രൗണ്ടില്‍ ശിഹാബ് തങ്ങള്‍ നഗറില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മവും സദാചാരവും നിലനില്‍ക്കുന്ന സമൂഹത്തിന്റെ സംസ്ഥാപനം കാംക്ഷിക്കുന്നവര്‍ മത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് അബ്ബാസലി ശിബാബ് തങ്ങള്‍ പറഞ്ഞു. ഇന്ന് തൊഴിലും ശമ്പളവും വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമായി മാറുന്നു. അതിനിടയില്‍ മനുഷ്യത്വം പരിപോഷിപ്പിക്കുന്ന മതവിദ്യക്ക് സ്ഥാനം നല്‍കാതിരിക്കുകയാണ്.
സമാപന പൊതുയോഗത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായിരുന്നു. അലിഫ് സുവനീര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കിങ്‌സ് ഗ്രൂപ്പ് എം.ഡി. . സാദിഖലിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹാഫിസ് അഫ്‌സല്‍ മൗലവി, അഹ്മദ് കബീര്‍ ബാഖവി, നൗഷാദ് ബാഖവി, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് പമീദലി ശിഹാബ് തങ്ങള്‍, സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, പി.ടി.അലി, ഹുസൈന്‍ കോയതങ്ങള്‍, ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ്, സി.കെ.. റസാഖ് പുതുപൊന്നാനി, വി.വി. ഹമീദ്, ഷഹീര്‍ അന്‍വരി, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മൗലവി പുറങ്ങ്, ..അബൂബക്കര്‍ മുസ്‌ലിയാര്‍, ടി.. റഷീദ് ഫൈസി, സി.എം. അശ്‌റഫ്, പി.വി. മുഹമ്മദ് മൗലവി, ഫൈസല്‍ ബാഫഖി തങ്ങള്‍, .കെ.കെ. മരക്കാര്‍, പി.കെ.അശ്‌റഫ്, അബ്ബാസ് മൗലവി, റഫീക് ഖാലിദി, എന്നിവര്‍പ്രസംഗിച്ചു. വി.പി. യൂസുഫ് ഹാജി പതാക ഉയര്‍ത്തി. സി.കെ. റഫീഖ് സുവനീര്‍ പരിചയപ്പെടുത്തി.
വളണ്ടിയര്‍ മാര്‍ച്ചും സമസ്ത മീലാദ് റാലിയും വലിയ ജുമാമസ്ജില്‍ നിന്നാരംഭിച്ചു. നിരവധി വാഹനങ്ങളും ദഫ് പ്രദര്‍ശനങ്ങളും ബഹുജനങ്ങളും അണിനിരന്നു. .വി. ഗഫൂര്‍, അബ്ദുല്‍ കരീം അന്‍വരി, എസ്.കെ. മുസ്തഫ, സി. ഇസ്മായില്‍, കെ.എച്ച്. മൊയ്തുട്ടി, യു.. ഖാസിം, . ദിറാര്‍, ഫാറൂക് നേതൃത്വം നല്‍കി.

ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക്
പൊന്നാനി : എം.എസ്.എസ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് ഉദ്ദേശിക്കുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഏര്‍പ്പെടുത്തുന്നു. അപേക്ഷ പൂരിപ്പിക്കാനും മറ്റ് വിവരങ്ങള്‍ ലഭിക്കാനും ടൗണിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിലാണ് സൗകര്യം. രാത്രി 7 മുതല്‍ 9 വരെയാണ് പ്രവര്‍ത്തിക്കുക. ഫോണ്‍ : 9847517877, 9656006400.