പാടത്തകായില്‍ മൗലയുടെ 41-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വലതുടക്കം

എരമംഗലം: പണ്ഡിതനും സൂഫിയും ശൈഖുമായിരുന്ന വെളിയങ്കോട് പാടത്തകായില്‍ മുഹമ്മദ് സ്വാലിഹ് മൗലായുടെ 41-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം.
ശനിയാഴ്ച രാവിലെ 10ന് സ്വാലിഹ് മൗലയുടെ മകന്‍ അബ്ദുറസാഖ് ഹാജി കൊടിഉയര്‍ത്തിയതോടെയാണ് ആണ്ടുനേര്‍ച്ച ആരംഭിച്ചത്. തുടര്‍ന്നുനടന്ന സമൂഹ ദുആയ്ക്ക് ഏലംകുളം സി. ബാപ്പു മുസ് ലിയാര്‍ നേതൃത്വം നല്‍കി.
സിയാറത്തിന് സയ്യിദ് മുഹമ്മദ് യൂസഫ് കോയ തങ്ങള്‍ ലക്ഷദ്വീപ് കവരത്തി, മൗലിദ് ദുആയ്ക്ക് കണ്യാല മൗലവിയുടെ മകന്‍ കെ.ടി.മുഹമ്മദ് സ്വാലിഹ് ഖാദിരി, മൗലിദിന് കോഴിക്കോട് വലിയഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദിക്‌റ് സ്വലാത്തിന് മൂര്യാട് ഹംസ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, അയ്യൂബ് സഖാഫി പള്ളിപ്പുറം എന്നിവര്‍ ഉദ്‌ബോധന പ്രസംഗം നടത്തി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും കര്‍ണ്ണാടകയിലെ മംഗലാപുരം, അജ്മീര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ സാനിധ്യവും ഇവിടെ ശ്രദ്ധേയമാണ്.