ബഹ് റൈനില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിന്റെ സമസ്‌ത വിശദീകരണ സമ്മേളനം ശ്രദ്ധേയമായി

ആത്യന്തിക മോക്ഷത്തിന്‌ പാരമ്പര്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക
ബഹ്‌റൈന്‍ സമസ്‌ത മനാമ യില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 
മനാമ: പാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്‌ഠിതമായ വിശുദ്ധിയാണ്‌ ദീനിന്റെ(മതത്തിന്റെ) അന്തസത്തയെന്നും അവ കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും നമ്മുടെ ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷത്തിന്‌ അതനിവാര്യമാണെന്നും പ്രമുഖ വാഗ്മിയും എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറിയുമായ ഉസ്‌താദ്‌ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പ്രസ്‌താവിച്ചു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച സമസ്‌ത വിശദീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കു കയായിരുന്നുവദ്ധേഹം. സമസ്‌തയുടെ ഉല്‍പത്തിമുതലുള്ള ചരിത്ര വിവരണം കൊണ്ട്‌ സമ്മേളനം ശ്രദ്ധേയമായി.
കേരള മുസ്ലിംകള്‍ക്ക്‌ പാരമ്പര്യമായും പൈതൃകമായും ലഭിച്ചതാണ്‌ സുന്നത്ത്‌ ജമാഅത്ത്‌ എന്ന ദീനിന്റെ(മതത്തിന്റെ) തനത്‌ രൂപം. അത്‌ വികലമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ്‌ അതിന്റെ സംരക്ഷണത്തിനായി സമസ്‌ത രൂപീകൃതമായത്‌. 
എന്നാല്‍ സ്വാര്‍ത്ഥ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും വേണ്ടി രാഷ്‌ട്രീയത്തിന്റെ മറവില്‍ ഈ സംഘടനയെ പിളര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. അതിനു മുഖ്യമായും നേതൃത്വം നല്‍കിയത്‌ കാന്തപുരം ആയിരുന്നു. 
വ്യക്തികള്‍ക്ക്‌ രാഷ്‌ട്രീയമാവാം എന്നാല്‍ സംഘടനയെ രാഷ്‌ട്രീയവത്‌കരിക്കരുത്‌ എന്ന സമസ്‌തയുടെ പ്രഖ്യാപിത നിലപാട്‌ മറികടന്ന്‌ സമസ്‌തയെ രാഷ്‌ട്രീയ വത്‌കരിക്കാനുള്ള അദ്ധേഹത്തിന്റെ കുതന്ത്രങ്ങളെ നേതൃത്വം എതിര്‍ത്തതായിരുന്നു അദ്ധേഹത്തെ മുഖ്യമായും പ്രകോപിപ്പിച്ചത്‌. ഇതിനായി കാന്തപുരം സമസ്‌തക്കു സമര്‍പ്പിച്ച രേഖകള്‍ എടുത്തുദ്ധരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
സ്വന്തം ഉസ്‌താദും ഉസ്‌താദിന്റെ ഉസ്‌താദുമാരുമായ കണ്ണിയത്തും ശംസുല്‍ ഉലമയുമടക്കമുള്ളവര്‍ നേതൃത്വത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരെ പുതിയ സംഘടന രൂപീകരിച്ച്‌ അവരുടെ ജീവിത കാലത്തു തന്നെ ഗുരുത്വക്കേട്‌ സമ്പാദിച്ചവര്‍ക്ക്‌ സമസ്‌ത കേരള ജംഇയത്തുല്‍ ഉലമ എന്ന വിശുദ്ധ നാമം ഉച്ചരിക്കാന്‍ പോലും അവകാശമില്ലെന്നും രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച്‌ വിശ്വാസികളെ തമ്മിലടിപ്പിച്ച്‌ സമുദായത്തെ ഭിന്നിപ്പിച്ചവരെ കുറിച്ച്‌ ഇനിയെങ്കിലും വിശ്വാസികള്‍ ബോധവാ•ാരാകണമെന്നും വ്യാജകേശത്തിന്റെ മറവില്‍ പ്രവാചക നിന്ദയാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രേഖകളുദ്ധരിച്ച്‌ കൊണ്ടദ്ധേഹം പറഞ്ഞു. 
ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിംഗ്‌ പ്രസി സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര കോയക്കുട്ടി ഉസ്‌താദ്‌ നസ്വീഹത്ത്‌ നല്‍കി.
ദീര്‍ഘകാലമായി ബഹ്‌റൈനില്‍ ദീനീ പ്രബോധനം തുടരുന്ന സയ്യിദ്‌ ഫഖ്‌റുദ്ധീന്‍തങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം മൊമന്റോ നല്‍കി സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര ഉസ്‌താദ്‌ നിര്‍വ്വഹിച്ചു. 
സമസ്‌ത മുഅല്ലിം കലാമേളയില്‍ കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യനായ സമസ്‌ത മദ്‌റസാ മുഅല്ലിം അബ്‌ദുറസാഖ്‌ നദ്‌വിക്കും ചടങ്ങില്‍ സമസ്‌ത പ്രസിഡന്റും ബഹ്‌റൈന്‍ റൈയ്‌ഞ്ചും ഉപഹാരം നല്‍കി. 
ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി സ്വാഗതവും ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം അബ്‌ദുല്‍ വാഹിദ്‌ നന്ദിയും പറഞ്ഞു.