റഹ്മാനിയ്യ റൂബി ജൂബിലി; വിജയത്തിനായി കര്‍മ്മസമിതി

കടമേരി : ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജ് 'റൂബി ജൂബിലി' സനദ്ദാന സമ്മേളന വിജയത്തിനായി സ്ഥാപനം സ്ഥിതിചെയ്യുന്ന ആയഞ്ചേരി പഞ്ചായത്തിലും തൊട്ടടുത്ത പുറമേരി പഞ്ചായത്തിലും കര്‍മ്മസമിതി രൂപീകരിച്ചു. റഹ്മാനിയ്യ ക്യാമ്പസില്‍ വിളിച്ചുചേര്‍ത്ത വിപുലമായ കണ്‍വെന്‍ഷനിലാണ് കമ്മിറ്റികള്‍ നിലവില്‍വന്നത്. ഇതോടെ തലൂക്കിലെ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം ഏതാണ്ട് പൂര്‍ത്തിയായി. ചടങ്ങില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുല്ല അദ്ധ്യക്ഷതവഹിച്ചു. കോളജ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് എസ്.പി.എം തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഹമീദ് ഫൈസി സ്വാഗതവും മന്‍സൂര്‍ എടവലത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ (ആയഞ്ചേരി പഞ്ചായത്ത്) ചിറക്കല്‍ ഹമീദ് ഫൈസി (ചെയര്‍മാന്‍), മന്‍സൂര്‍ എടവലത്ത് (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല മാസ്റ്റര്‍ (ട്രഷറര്‍). (പുറമേരിപഞ്ചായത്ത്) വളപ്പില്‍ കുഞ്ഞബ്ദുല്ല ഹാജി (ചെയര്‍മാന്‍), കുനിയില്‍ ബശീര്‍ ഹാജി (ജനറല്‍ കണ്‍വീനര്‍), ഒറ്റക്കണ്ടി സൂപ്പി ഹാജി (ട്രഷറര്‍).