വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; മഹല്ല്മീറ്റ്, സ്റ്റുഡന്റ്‌സ് മീറ്റ്, ബുര്‍ദ ടാലന്റ് ഷോ സംഘടിപ്പിക്കും

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സംഘാടക
സമിതി യോഗം പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ : ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങള്‍ മേഖലാ തലങ്ങളില്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും മാര്‍ച്ച് 10 നകം മഹല്ലുതലങ്ങളില്‍ കുടുംബസംഗമങ്ങള്‍ നടത്താനും കെ എം ആലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി എക്‌സിബിഷന്‍, ചില്‍ഡ്രന്‍സ് മീറ്റ്, സ്ഥാപന കുടുംബസംഗമം, ബുര്‍ദാ ടാലന്റ് ഷോ, സെമിനാര്‍, ദഅ്‌വാ ക്യാമ്പ്, പ്രവാസി സംഗമം, സ്റ്റുഡന്റ്‌സ് മീറ്റ്, സമാപന സമ്മേളനം, ദുആ മജ്‌ലിസ് സര്‍ഗനിശ, ഉദ്‌ബോധന സദസ്സ് തുടങ്ങിയ പരിപാടികളുള്‍ക്കൊള്ളുന്ന പ്രോഗ്രാം കമ്മിറ്റി റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു.
അബ്ബാസ് മൗലവി കല്‍പ്പറ്റ, അനീസ് ഫൈസി പൊഴുതന, കാസിം ദാരിമി പടിഞ്ഞാറത്തറ, അബ്ദുല്‍ മജീദ് ദാരിമി പനമരം, നൂറുദ്ദീന്‍ ഫൈസി വെള്ളമുണ്ട, വി സി മൂസ മാസ്റ്റര്‍ തരുവണ, മഞ്ചേരി ഉസ്മാന്‍ മാനന്തവാടി, എടപ്പാറ കുഞ്ഞമ്മദ് തലപ്പുഴ, അബ്ദുന്നാസിര്‍ മീനങ്ങാടി, കണക്കയില്‍ മുഹമ്മദ് ഹാജി ആനപ്പാറ, കെ സി കെ തങ്ങള്‍ സു. ബത്തേരി, എന്നിവര്‍ മേഖലകളിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
മാര്‍ച്ച് ആദ്യവാരത്തില്‍ ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ച വിപുലമായി നടത്താന്‍ യോഗം തീരുമാനിച്ചു. എക്‌സിബിഷന്‍, റിസോഴ്‌സ് കളക്ഷന്‍ സമിതികള്‍ 22 ന് വെള്ളിയാഴ്ചയും പ്രചരണ സമിതി 23 ന് ശനിയാഴ്ചയും സാമ്പത്തിക സമിതി 25 ന് തിങ്കളാഴ്ചയും ചേര്‍ന്ന് ഭാവി പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ് ബാഖവി സമ്മേളന പദ്ധതികള്‍ വിശദീകരിച്ചു.
എം എം മുഹമ്മദ് ബഷീര്‍, പി കെ അബ്ദുല്‍ അസീസ്, സകരിയ്യാ വാഫി, പി സി ത്വാഹിര്‍ മാസ്റ്റര്‍, നവാസ് എം, സൈതലവി, എ കെ മുഹമ്മദ് ദാരിമി, പി സുബൈര്‍ ഹാജി, എ സി ആരിഫ് വാഫി, ജാഫര്‍ ഹൈത്തമി, ശിഹാബുദ്ദീന്‍ തങ്ങള്‍, ജലീല്‍ ഫിറോസ് ദാരിമി, മമ്മൂട്ടി, പി അബൂബക്കര്‍, ഉസ്മാന്‍ ദാരിമി, പന്തിപ്പൊയില്‍, എ കെ സുലൈമാന്‍ മൗലവി, കെ എ റഹ്മാന്‍, സി കുഞ്ഞിമുഹമ്മദ് ദാരിമി, യു കെ നാസിര്‍ മൗലവി, നെയ്യില്‍ സൂപ്പി, കെ അബ്ദുല്ല മീനങ്ങാടി, ശംസുദ്ദീന്‍ റഹ്മാനി, റഫീഖ് തോപ്പില്‍, കെ മുഹമ്മദ്കുട്ടി ഹസനി, വി പി മൊയ്തു ഹാജി, സി പി മുഹമ്മദ്കുട്ടി ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകെ എ നാസിര്‍ മൗലവിസ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.