വെങ്ങപ്പള്ളി അക്കാദമി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നു

വെങ്ങപ്പള്ളി അക്കാദമി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം
 കമ്പളക്കാട് മഹല്ല് പ്രസിഡണ്ട് വി പി മൊയ്തു ഹാജിക്ക്
ഫോം
 നല്‍കി പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കല്‍പ്പറ്റ : ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആചരിക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ മഹല്ലു കമ്മിറ്റികളില്‍ നിന്ന് 1 ആള്‍ വീതം 200 പേരും സമസ്തയുടേയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തകരില്‍ നിന്ന് 300 പേരും ഉള്‍ക്കൊളളുന്ന 500 അംഗങ്ങളാണ് അക്കാദമിയുടെ ജനറല്‍ബോഡി. 2013 മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന ജനറല്‍ബോഡിയിലേക്കാണ് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത്. മൂന്നു വര്‍ഷമാണ് ജനറല്‍ബോഡിയുടെ കാലാവധി. മഹല്ലു കമ്മിറ്റികള്‍ക്കുള്ള ഫോം വിതരണത്തിന്റെ ഉദ്ഘാടനം കമ്പളക്കാട് മഹല്ല് പ്രസിഡണ്ട് വി പി മൊയ്തു ഹാജിക്കും വ്യക്തികള്‍ക്കുള്ള ഫോം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീറിനും നല്‍കി തങ്ങള്‍ നിര്‍വ്വഹിച്ചു. സി പി ഹാരിസ് ബാഖവി സ്വാഗതവും കെ അലി നന്ദിയും പറഞ്ഞു.