ഗള്‍ഫ് സത്യധാര 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും


ദുബൈ : എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും. 2012 ഒക്ടോബര്‍ 5 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മാര്‍ച്ച് അവസാന വാരത്തില്‍ അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്വഹിക്കും
മലയാള പ്രസിദ്ധീകരണ രംഗത്തു തന്നെ വേറിട്ട ഒരു വഴിയാണ് ഗള്‍ഫ് സത്യധാരയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. മൂല്യങ്ങളും ചിട്ടകളും പഠിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
ദുബൈ കേന്ദ്രീകരിച്ച് യു.എ.ഇ നാഷണല്‍ കമ്മിറ്റിയാണ് ഗള്‍ഫ് എഡീഷന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.യു.എ.ഇ കൂടാതെ സൗദി, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവിടങ്ങളിലും സത്യധാര ലഭ്യമാകും. 72 പേജുകളിലായി മാസികയായിട്ടായിരിക്കും സത്യധാര പുറത്തിറങ്ങുക ഒരു പ്രതിക്ക് 5 ദിര്‍ഹമും വര്‍ഷത്തില്‍ 50 ദിര്‍ഹമുമാണ് വില.
'ഗള്‍ഫ് സത്യധാര'യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സുന്നീ കൌണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ക് 00971-555-301058 എന്ന നമ്പരില്‍ ബന്ധ പ്പെടാവുന്ന താണ്.
ഗള്‍ഫ് സത്യധാര സ്വാഗത സംഘം ഇന്ന് അബുദാബിയില്‍
എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍ 2013 മാര്‍ച്ച് അവസാന വാരത്തില്‍ പുറത്തിറങ്ങും. പരിപാടിയുടെ സ്വാഗത സംഘം ഇന്ന് വൈകീട്ട് 8.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് ചേരും. മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും എത്തിചേരണമെന്ന് നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു.