ചെമ്മാണിയോട് ദാറുല്‍ഹിക്കം ഫെസ്റ്റ് സമാപിച്ചു

മേലാറ്റൂര്‍:: ചെമ്മാണിയോട് ദാറുല്‍ഹിക്കം റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷിക ഫെസ്റ്റ് എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുല്‍കരീം, ഡോ. പി.കെ. അബ്ദുല്‍ ഹമീദ്, പ്രൊഫ. പി. ഷെയ്ഖ് മുഹമ്മദ്, സി. ഹംസ, വി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഉമ്മര്‍ പാറോക്കോട്, പുത്തനഴി മൊയ്തീന്‍ ഫൈസി, മുര്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.