SKSSF മലപ്പുറം ജില്ല; ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റ്, വി.കെ ഹാറൂണ്‍ റശീദ് സെക്രട്ടറി

മലപ്പുറം : SKSSF മലപ്പുറം ജില്ലാ പ്രസിഡന്‍റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി വി.കെ ഹാറൂണ്‍ റശീദിനേയും തെരഞ്ഞെടുത്തു. ശമീര്‍ ഫൈസി ഒടമലയാണ് ട്രഷറര്‍. വര്‍ക്കിംഗ് സെക്രട്ടറിമാരായി ശഹീര്‍ അന്‍വരി പുറങ്ങ്(വെസ്റ്റ്), സി.ടി ജലീല്‍ പട്ടര്‍ക്കുളം(ഈസ്റ്റ്) എന്നിവരേയും തെരഞ്ഞെടുത്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി.എം റഫീഖ്അഹമ്മദ് തിരൂര്‍, അമാനുല്ല റഹ്മാനി തോട്ടശ്ശേരിയറ, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, ജഹ്ഫര്‍ ഫൈസി പഴമള്ളൂര് ‍(വൈ.പ്രസിഡന്റ്). സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സിദ്ദീഖ് ചെമ്മാട്, അലവിക്കുട്ടി ഫൈസി പുല്ലാര (ജോ.സെക്രട്ടറി). നൗഷാദ് ചെട്ടിപ്പടി, കെ.സി നൗഫല്‍ പുറത്തൂര്‍, അബ്ദുല്‍ മജീദ് വാണിയമ്പലം, ഉമര്‍ ദാരിമി പുളിയക്കോട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി). റഫീഖ് ഫൈസി തെങ്ങില്‍, ഉമറലി തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് നിയാസ് തങ്ങള്‍ മലപ്പുറം, താജുദ്ദീന്‍ മൗലവി മേലാറ്റൂര്‍, ഉമര്‍ ഫാറൂഖ് കരിപ്പൂര്‍, റിശാദ് കരുവാരക്കുണ്ട്, ടി.സി നാസര്‍ പുളിക്കല്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി (സെക്രട്ടേറിയറ്റ് മെമ്പര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് നടന്ന സംഘടനയുടെ അംഗത്വ കാമ്പയിന്‍റെ ഭാഗമായി ജില്ലയില്‍ 35 മേഖലകളില്‍ നിന്നുമായി 380 ജില്ലാകൗണ്‍സിലര്‍മാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍1080 ശാഖാ കമ്മറ്റികളും ജനുവരിയില്‍ 180 ക്ലസ്റ്റര്‍ കമ്മറ്റികളും 35 മേഖലാ കമ്മറ്റികളും നിലവില്‍ വന്നതിനെ തുടര്‍ന്നാണ് 2013-2015 വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സില്‍ മീറ്റ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശാഹുല്‍ഹമീദ് മാസ്റ്റര്‍മേല്‍മുറി, ഹബീബ് ഫൈസി കോട്ടോപാടം, സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഗതകാലസ്മരണകള്‍ പങ്കുവെക്കുന്ന അമരസ്മൃതി ഡോ. എന്‍..എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എ സമദ് ഫൈസി, വി.കെ.എം ഇബ്‌നു മൗലവി, പി.പി മൊയ്തുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര, മജീദ് ഫൈസി ഇന്ത്യനൂര്‍, ശിഹാബ് കുഴിഞ്ഞോളം, അലി റവാസ് ആട്ടീരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.