'ന്യൂ ജനറേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം' പദ്ധതി ഉദ്ഘാടനം ചെയ്തു

'ന്യൂ ജനറേഷന്‍ ട്രെയിനിംഗ് പ്രോഗ്രാംപദ്ധതി ഉദ്ഘാടനം
 ബഹു
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : SKSSF വിദ്യാഭ്യാസ വിഭാഗമായ TREND നടത്തുന്ന 'ന്യൂ ജനറേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം' പദ്ധതി ഉദ്ഘാടനം SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളേജില്‍ വെച്ച് നിര്‍വ്വഹിച്ചു. യുവ പണ്ഡിതന്‍മാരെ ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന ഈ പദ്ധതി സമസ്ത ബിരുദധാരികളുടെ ഖത്തറിലെ കൂട്ടായ്മയായ 'അലിഫ്' ഖത്തറിന്റെ സഹകരണത്തോടെയാണ് നടത്തിവരുന്നത്. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പിള്‍ ബഹു. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. TREND ഡയരക്ടര്‍ എസ് വി മുഹമ്മദലി മാസ്റ്റര്‍, ശൈഖുനാ എ പി മമ്മത് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ശൈഖുനാ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, ഷാഹുല്‍ഹമീദ് മേല്‍മുറി, റഹീം ചുഴലി, റഷീദ് കൊടിയൂറ, റഷീദ് എം കെ, ഖയ്യൂം കടമ്പോട്, ശംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുസ്സമദ് ഇടുക്കി, മുദശ്ശിര്‍ മലയമ്മ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അലി കെ വയനാട് സ്വാഗതവും ട്രെന്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി നന്ദിയും പറഞ്ഞു.