SKSSF ആത്മീയചൂഷകരെ പിടിച്ചുകെട്ടിയ പ്രസ്താനം : SKIC റിയാദ്

റിയാദ് : മതം വൈകാരികതയും ആത്മീയത കച്ചവടചരക്കുമായ വര്‍ത്തമാകാലത്ത് സുന്നി ആദശത്തിനകത്തും പുറത്തുമുളളവരെ ഒരുപോലെ തിരുത്തുന്ന പ്രസ്താമാണ് SKSSF എന്നും, ഇസ്‌ലാമിന്റെ അടിസ്താനങ്ങള്‍ക്ക് എതിരായി ഉയര്‍ന്നു വരുന്ന ആശയങ്ങളെയും, മതസൗഹാര്‍ദത്തിനും സഹിഷ്ണുതക്കും വിരുദ്ധമായി തിവ്രവാദ ചിന്തകളിലേക്ക് നയിക്കാനുളള ശ്രമങ്ങളെയും, സ്റ്റേജിലും പേജിലും പ്രവാചക സ്‌നേഹം പ്രകടിപ്പിച്ച് ആത്മീയത കച്ചവടചരക്കാക്കുവരുടെ കുന്ത്രങ്ങളെയും പ്രതിരോധിക്കുതിലും SKSSF സമാനതകളില്ലാത്ത പങ്കാണ് വഹിക്കുതെന്നും ആത്മീയചൂഷകരെ പിടിച്ചുകെട്ടിയ പ്രസ്താനമാണ് SKSSF എന്നും എസ്.കെ..സി സൗദി നാഷണല്‍കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പറഞ്ഞു. എസ്.കെ..സി റിയാദ് സംഘടിപ്പിച്ച SKSSF സ്ഥാപക ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുളള ഫൈസി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഫവാസ് ഹുദവി പട്ടിക്കാട്, ഇഖ്ബാല്‍ കാവനൂര്‍, ഉമര്‍ കോയ യൂണിവേഴ്‌സിററി, കുഞ്ഞുമുഹമ്മദ് ഹാജി ചങ്കത്തറ തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.