കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു.
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.