അല്‍
ഐന്‍ : ഹാദിയ
യുഎഇ ചാപ്റ്ററിന്റെ
ആഭിമുഖ്യത്തില്‍ ഫെബ്രുവരി
15 വെള്ളിയാഴ്ച
ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ്
ഓഡിറ്റോറിയത്തില്‍ വെച്ച്
നടത്തപ്പെടുന്ന തബ്സ്വിറ
1434 ഏകദിന
ശില്പശാലയില് പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് അല്‍
ഐനില്‍ നിന്നും വാഹന സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോകാന്‍
ഉദ്ദേശിക്കുന്നവര്‍ ഉടന്‍
തന്നെ 03-7655733 എന്ന
നമ്പറില്‍ വിളിച്ച് ബുക്ക്
ചെയ്യേണ്ടതാണ് .
രാവിലെ
9 മണിക്ക്,
ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂണിവേഴ്സിറ്റി
വൈസ് ചാന്‍സലര്‍ ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി ഉദ്ഘാടനം
ചെയ്യുന്ന പരിപാടിയില്‍
ഹിദായ, ഇനായ,
ദിആയ സെഷനുകളില്‍
സിംസാറുല്‍ ഹഖ് ഹുദവി,
ഖുര്‍ആന്‍
അത്ഭുതങ്ങളുടെ കലവറ,
അബ്ദുല്‍ മജീദ്
ഹുദവി, സകാത്ത്
സിദ്ധാന്തവും പ്രയോഗവും,
അബ്ദുല്‍ ബാരി
ഹുദവി, അസ്ഗറലി
ഹുദവി എന്നിവര്‍ ദഅ്വത്ത്
സാധ്യതയും ബാധ്യതയും തുടങ്ങിയ
വിഷയങ്ങള്‍ അവതരിപ്പിക്കും.
ആറ് മണിക്ക്
നടക്കുന്ന സമാപന സംഗമം ദുബൈ
ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍
ഡോ. ഉമര്‍
അല്‍ ഖതീബ് ഉദ്ഘാടനം ചെയ്യും.