
ഇന്ന് (വ്യാഴം)രാത്രി7.30 ന് ബഹ്‌റൈന്‍ അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടിലെത്തുന്ന നേതാക്കള്‍ക്ക് നാളെ (വെള്ളിയാഴ്‌ച) രാത്രി 8 മണിക്ക് സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണ സമ്മേളനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 2012 ഒക്‌ടോബര്‍ 31 ലെ സമസ്‌ത മുശാവറക്കു ശേഷം നടന്ന ജനറല്‍ ബോഡിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സമസ്‌ത പ്രസിഡന്റായി ശൈഖുനാ കോയക്കുട്ടി മുസ്ലിയാരെ പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ല്യാരുടെ ഒഴിവിലേക്കായിരുന്നുവത്. സമസ്‌ത പ്രസിഡന്റായി നിയുക്തനായതിനു ശേഷം ജി.സി.സി രാഷ്‌ട്രങ്ങളില്‍ ആദ്യമായാണദ്ധേഹം ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഇതിനിടെ കേരളത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടന്നെങ്കിലും ജിസിസി രാഷ്‌ട്രങ്ങളില്‍ ആദ്യമായി സ്വീകരണം നല്‍കുന്നത് ബഹ്‌റൈന്‍ സമസ്‌തയാണ്.