സമസ്‌ത ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന്‌ കൈതപ്പൊയിലില്‍; തല്‍സമയ സംപ്രേഷണവും ചര്‍ച്ചയും ഓണ്‍ലൈനില്‍

കോഴിക്കോട് : ഇന്ന്‌ കൈതപ്പോയിലില്‍   നടക്കുന്ന സമസ്‌ത ആദര്‍ശ വിശദീക രണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണവും തുടര്‍ന്ന്‌ ചര്‍ച്ചയും ഓണ്‍ലൈനില്‍ നടക്കുമെന്ന്‌  കെ. ഐ. സി. ആര്‌. അഡ്മിന്‍ ഡസ്ക് അറിയിച്ചു 
ഇന്റര്‍നെറ്റിലെ ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയുമാണ്‌ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ സമ്മേളനം വീക്ഷിക്കാനും തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്‌. 
ഇന്നു വൈകിട്ട്‌ ഇന്ത്യന്‍  സമയം7 മണിമുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്‌ത നേതാക്കളായ ശൈഖുനാ പാറന്നൂര്‍ ഇബ്രാഹിം മുസ്ലിയാര്‍ ,കോട്ടുമല ബാപ്പു മുസ്ലിയാര്‍ ,അബ്‌ദുസമദ്‌ സാഹിബ്‌ പൂക്കോട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍പങ്കെടുക്കും.