എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്ഥാപക ദിനം ; ബഹ്‌റൈന്‍ സമസ്‌ത പ്രാര്‍ത്ഥനാ സദസ്സ്‌ ഇന്ന്‌


മനാമ: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാനമനുസരിച്ച്‌ എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യവാരം നടത്തിവരുന്ന പ്രാര്‍ത്ഥനാദിനത്തിന്റെയും ഫെബ്രു.19 ലെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്ഥാപക ദിനത്തിന്റെയും ഭാഗമായി ഇന്ന്‌ (തിങ്കള്‍) രാത്രി മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സമസ്‌ത പ്രാര്‍ത്ഥനാ സദസ്സ്‌ ഒരുക്കും. 
രാത്രി 8.00 മണിക്ക്‌ ആരംഭിക്കുന്ന സമസ്‌ത വിശദീകരണ സമ്മേളനത്തോടനുബന്ധിച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസി. ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥനാ സദസ്സിന്‌ നേതൃത്വം നല്‍കും. ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന്‌ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫും സമസ്‌ത നേതാക്കളും അഭ്യര്‍ത്ഥിച്ചു.