ബെളിഞ്ചയില്‍ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം 16ന് ആരംഭിക്കും

ബദിയടുക്ക : ബെളിഞ്ചം ശാഖാ SYS, SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും മതപ്രഭാഷണവും ഫെബ്രുവരി 16 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ തൂമ്പ്രമചാല്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വൈകുന്നേരം 7മണിക്ക് നടക്കുന്ന പരിപാടി SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. .പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. മേഖല പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക, മുഹമ്മദ് അലി മൗലവി, ജലാലുദ്ദീന്‍ ദാരിമി, ഖലീല്‍ ഹുദവി ഉബ്രങ്കളം, തുടങ്ങിയവര്‍ സംസാരിക്കും. 17ന് ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനം ഇ.പി. ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉല്‍ഘാടനം ചെയ്യും. എസ്.എസ്. ശമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. SKSSF ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ഹാരിസ് ദാരിമി ബെദിര , മേഖല ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി കുമ്പടാജ, ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പടാജ, മൊയ്തു മൗലവി പള്ളപ്പാടി തുടങ്ങിയവര്‍ സംസാരിക്കും. രണ്ടു ദിവസവും മതപ്രഭാഷണത്തിന് മുമ്പ് ദഫ്മുട്ട് പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.