ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച ഇന്ന് (26) സമദാനി ഉദ്ഘാടനം ചെയ്യും

ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന മാനവസൗഹൃദ സമ്മേളനത്തോടെ ആരംഭിക്കും. രാവിലെ 9 മണിക്ക് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പെര്‍ഡാല മഖാം സിയാറത്തിന് നേതൃത്വം നല്‍കും.10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2മണിക്ക് മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും. ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. പൂജനീയ സ്വാമി സത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍..നെല്ലിക്കുന്ന എം.എല്‍..,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,ലത്തീഫ് ഉപ്പള ഗേറ്റ്, കരീം സിറ്റി ഗോള്‍ഡ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, എന്‍..അബൂബക്കര്‍, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. 27ന് രാവിലെ 10മണിക്ക് മുഅല്ലിം-മാനേജ്‌മെന്റ് സംഗമം ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. റഫീഖ് സക്കരിയ ഫൈസി കോഴിക്കോട് വിഷയം അവതരിപ്പിക്കും. വൈകുന്നേരം 7മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്യും. ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 28ന് വ്യാഴാഴ്ച്ച വൈകുന്നേരം 7മണിക്ക് നടക്കുന്ന സമാപനപരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. രാത്രി 10മണിക്ക് നടക്കുന്ന ദിഖ്‌റ്-ദുഅ മജ്‌ലിസിന് ജി.എസ്.അബ്ദുല്‍ ഹമീദ് ദാരിമി നായിന്‍മാര്‍മൂല നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, സി..അബൂബക്കര്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ബദ്‌റുദ്ദീന്‍ താസിം തുടങ്ങിയവര്‍ സംബന്ധിച്ചു.