ഖാസി സി.എം.ഉസ്താദ് അനുസ്മരണം സമാപിച്ചു

കാസര്‍കോട് : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുളള SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ മംഗലാപുരം കീഴൂര്‍ സംയുക്തഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, എം.പി.മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി, മദ്രസ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല അബ്ദുല്‍ ഖാദര്‍ ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, എം..ഖലീല്‍,മുഹമ്മദ് ഫൈസി കജ, ഹബിബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, സിദ്ദീഖ് നദ്‌വി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, എന്‍..ഹമീദ് ഫൈസി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.