റഹ്മാനിയ്യ കാലത്തിന്‍റെ വിളികേട്ട സ്ഥാപനം

കടമേരി : മുസ്‌ലിം സമൂഹത്തിന്‍റെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന കരിക്കുലം പദ്ധതി സമര്‍പ്പിച്ച റഹ്മാനിയ്യ കാലത്തിന്‍റെ വിളിക്കനുസൃത നിലപാട് സ്വീകരിച്ച സ്ഥാപനമാണെന്ന് റഹ്മാനിയ്യ റൂബി ജൂബിലി പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ അഭിപ്രായപ്പെട്ടു. നമ്പ്യത്താംകുണ്ട് മദ്രസയില്‍ സംഘടിപ്പിച്ച് നരിപ്പറ്റ പഞ്ചായത്ത് തലകണ്‍വെന്‍ഷന്‍ ടി.പി.സി തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. എസ്.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, നാളോംകണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ടി.വി കുഞ്ഞമ്മദ് ഹാജി, റഈസ് പി.കെ, അശ്‌റഫ് പുത്തലത്ത്, കളത്തില്‍ കുഞ്ഞമ്മദ്, പാലോല്‍ ഹമീദ് ഹാജി പ്രസംഗിച്ചു. ഹാരിസ് റഹ്മാനി തിനൂര്‍ സ്വാഗതവും കുഞ്ഞബ്ദുല്ല റഹ്മാനി നന്ദിയും പറഞ്ഞു.
അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ സി.എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുഞ്ഞിപ്പള്ളി മഹല്ല് പ്രസിഡന്‍റ് അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. എസ്.പി.എം തങ്ങള്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ഇബ്രാഹീം മുറിച്ചാണ്ടി, ഇബ്രാഹിം ഫൈസി കണ്ണൂക്കര പ്രസംഗിച്ചു. സി.കെ മൊയ്തു ഒഞ്ചിയം സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.
പേരാമ്പയില്‍ നടന്ന റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ - റഹ്മാനിയ്യ റൂബി ജൂബിലി കണ്‍വെന്‍ഷനില്‍ കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.കെ.സി കുട്ട്യാലി, പെരിച്ചേരി മൂസ, .പി മൊയ്തീന്‍ മാസ്റ്റര്‍, കെ.എസ് മൗലവി, മാജിദ് ഫൈസി, ഖാസിം നിസാമി, എന്‍ അഹ്മദ് മൗലവി, .കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സ്വലാഹുദ്ദീന്‍ റഹ്മാനി വേങ്ങൂര്‍, ഫൈസല്‍ റഹ്മാനി നീലാഞ്ചേരി പ്രസംഗിച്ചു.
വളയം നൂറുല്‍ ഹുദ മദ്രസയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ടി.ടി.കെ ഖദര്‍ ഹാജി, കോറോത്ത് അഹ്മദ് ഹാജി, ആര്‍.വി ത്വല്‍ഹത്ത്, പി. മൂസ്സ ഹാജി, അസീസ് ഫൈസി കുയ്‌തേരി, മമ്മൂട്ടി മുസ്‌ലിയാര്‍, ടി.എം.വി ഹമീദ് പ്രസംഗിച്ചു.
ഓര്‍ക്കാട്ടേരി ലീഗ് ഹൗസില്‍ ചേര്‍ന്ന ഏറാമല പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ എ.പി മൗലവി, സൂപ്പി ഹാജി, കല്ലേരി മൂസ ഹാജി, കോമത്ത് അബൂബക്കര്‍, ഖിള്ര്‍ റഹ്മാനി പ്രസംഗിച്ചു.
ചെക്യാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഇന്ന് (12-02-2013) നാലു മണിക്ക് പാറക്കടവ് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കും. ആയഞ്ചേരി- പുറമേരി പഞ്ചായത്തുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ 15ന് വെള്ളി നാലുമണിക്ക് കടമേരി ബോര്‍ഡിംഗ് മദ്രസയിലും ചങ്ങരോത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 20നും തൂണേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 19 നും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.