ദമ്മാം
: നമുക്ക്
അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍
നല്കികിയിട്ടുണ്ടെന്നും
നല്കപ്പെട്ട അനുഗ്രഹങ്ങള്‍ക്ക്
നാം സദാ നന്ദിയുള്ളവരാവണമെന്നും
അത് വഴി മാത്രമാണ് കൂടുതല്‍
അനുഗ്രഹങ്ങള്‍ ലഭിക്കുകയുളളൂവെന്നും
പൂക്കിപ്പറമ്പ് സിഎച്ച്
ഹൈദ്രോസ് മുസ്ല്യാര്‍ വാഫി
കോളേജ് പ്രിന്‍സിപ്പാള്‍
ഇബ്രാഹീം ഫൈസി റിപ്പണ്‍
വ്യക്തമാക്കി. "നിങ്ങള്‍
നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും
ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം)
വര്‍ദ്ധിപ്പിച്ചു
തരുന്നതാണ്. എന്നാല്‍,
നിങ്ങള്‍
നന്ദികേട് കാണിക്കുകയാണെങ്കില്‍
തീര്‍ച്ചയായും എന്റെ ശിക്ഷ
കഠിനമായിരിക്കും"
എന്ന ഖുര്‍ആനിക
അദ്ധ്യാപനം ഉള്‍കൊണ്ട്
ജീവിതത്തെ ക്രമപ്പെടുത്തണമെന്ന്
അദ്ദേഹം പറഞ്ഞു.
പൂക്കിപ്പറമ്പ്
സിഎച്ച് ഹൈദ്രോസ് മുസ്ല്യാര്‍
വാഫി കോളേജിന്റെ പ്രചരണാര്‍ത്ഥം
ദമ്മാമിലെത്തിയഅ അദ്ദേഹത്തിന്
സമസ്ത കേരള ഇസ്ലാമിക് സെന്റര്‍
ദമ്മാം കമ്മിറ്റി നല്കിയ
സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. യോഗത്തില്‍
ബഹാഉദ്ദീന്‍ നദ്വി അധ്യക്ഷത
വഹിച്ചു. ഹംസ
ഫൈസി റിപ്പണ്‍, അബ്ദുറഷീദ്
ദാരിമി, അബ്ദുറഹ്മാന്
മലയമ്മ, സകരിയ്യ
ഫൈസി, മാഹീന്
വിഴിഞ്ഞം, ഇസ്മായീല്‍
താനൂര്‍, അബൂബക്കര്‍
ഹാജി എന്നിവര്‍ സംബന്ധിച്ചു.
മുസ്ഥഫ റഹ്മാനി
സ്വഗതവും നന്ദിയും പറഞ്ഞു.