സമസ്‌ത ബഹ്‌റൈന്‍ റെയ്‌ഞ്ച്‌ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു

പ്രാര്‍ത്ഥനാ സദസ്സിന്‌ സമസ്‌ത പ്രസിഡന്റ്‌ നേതൃത്വം നല്‍കുന്നു
മനാമ : സമസ്‌തയുടെ ആഹ്വാനപ്രകാരം എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യവാരം മദ്രസ്സകള്‍ തോറും നടത്തിവരുന്ന സമസ്‌ത പ്രാര്‍ത്ഥനാ ദിനം ബഹ്‌റൈന്‍ റൈയ്‌ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസ്സാവിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ മനാമ, മുഹറഖ്‌, ഹിദ്ദ്‌, ഹൂറ, ഗുദൈബിയ, ജിദാലി, ഈസ്റ്റ്‌ റിഫ, ഹമദ്‌ടൌണ്‍ ഏരിയകളിലെ മദ്രസ്സാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത സംയുക്ത പ്രാര്‍ത്ഥനാ ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ല്യാര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നസ്വീഹത്ത്‌ നല്‍കി. തുടര്‍ന്ന്‌ നടന്ന പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും റൈഞ്ച്‌ ജംഇയ്യത്തുല്‍മുഅല്ലിമീന്‍ നേതാക്കളും ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.