സമകാലിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമും നബിദര്‍ശനവും പരിഹാരം : നാസര്‍ ഫൈസി കൂടത്തായി

മക്ക : ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന അരക്ഷിതാവസ്ഥ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ഇന്ന് നേരിടുന്ന സമകാലിക പ്രശനങ്ങള്‍ക്കെല്ലാം സാര്‍വ്വകാല മതമായ ഇസ്ലാമും തിരുസുന്നത്തും പരിഹാരം നിര്‍ദേശിച്ചിട്ടുണ്ടെന്നും അവകളെ പുല്‍കാനുള്ള ഇന്നിന്‍റെ അലസത മാത്രമാണ് പ്രശ്ന പരിഹാരങ്ങളിലേക്കുള്ള ഏക തടസ്സമെന്നും SKSSF സംസഥാന വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായി പ്രസ്താവിച്ചു. “നവലോക ക്രമത്തിലും നവീനം നബിദര്‍ശനം” എന്ന പ്രമേയം ആസ്പതമാക്കി എസ്.കെ..സി. മക്ക സംഘടിപ്പിച്ച സെമിനാറില്‍ പ്രമേയപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ച്. ത്വയ്യിബ് ഫൈസി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ജീര്‍ണതകളെ കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രചോദനവുമാണ് ഇന്നിന്‍റെ ആവിശ്യമെന്ന് യോഗത്തില്‍ സംബന്ധിച്ച ഉമര്‍ ഹുദവി പൂലപ്പാടം പറഞ്ഞു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയിലൂടെ അരക്ഷിതരായ ഒരു സമൂഹം വളര്‍ന്നുവരുന്നു. പിതാവിന് മക്കളെയോ മക്കള്‍ക്ക് മതാവിനെയോ തിരിച്ചറിയാത്ത കാലം, ഇത്തരം മാനുഷീക മൂല്യച്ച്യുതി മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യം വരെ പരിഹാരത്തിന് ലോകം ഇസ്ലാമിലേക്കാണ് ഉറ്റുനോക്കുന്നത്. വ്യഭിചരിച്ചവനുള്ള വധശിക്ഷ മുതല്‍ ഇസ്ലാമിക് ബാങ്കിംഗ് വരെ അതാണ്‌ നമ്മെ പഠിപ്പിക്കുന്നതെന്ന് സെമിനാറില്‍ സംസാരിച്ച മുനീര്‍ ഹുദവി വിളയില്‍ അപിപ്രായപ്പെട്ടു.
SKSSF സംസ്ഥാന സമിതിയംഗം ആഷിക് കുയിപ്പുറം, കെ.എം.സി.സി. പ്രധിനിധികളായ നാസര്‍ കിന്‍സാറ, മജീദ്‌ കൊണ്ടോട്ടി, ..സി.സി. ഭാരവാഹി സാനിയാസ്‌ കുന്നിക്കോട്‌, കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് നേതാവ്‌ അഡ്വ. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഹുസൈന്‍ ശിഹാബ്‌ തങ്ങള്‍, ഇസ്മയില്‍ കുന്നുംപുറം, സൈനുദ്ധീന്‍ പാലോളി, സലീം ബദര്‍, അഷ്‌റഫ്‌ ബാഖവി, കെ.എം.കുട്ടി ഓമാനൂര്‍, ഉമര്‍ ഫൈസി മണ്ണാര്‍മല തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അമാനത്ത് മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ധീഖ്‌ വളമംഗലം സ്വാഗതവും മുജീബ്‌ കൈപ്പുറം നന്ദിയും പറഞ്ഞു.