കാളികാവ് റൈഞ്ച് നബിദിന സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

മലപ്പുറം : കാളികാവ് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നബിദിന സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ഏഴാം ക്ലാസ്സ് പൊതു പരീക്ഷയില്‍ ഓന്നാം റാങ്ക് നേടിയ തെസ്നി മോള്‍ക്കും ഉസ്താദ് അബൂബക്കര്‍ സഅദിക്കും എസ് .കെ. . എം. വി. ബി, കാളികാവ് റൈഞ്ച്, വിസ്ഡം ഇന്‍സ്റ്റിറ്റ്യുട്ട് കാളികാവ്, എസ് കെ എസ് എസ് എഫ് കാളികാവ് മേഖല, എന്നിവര്‍ നല്‍കിയ അവാര്‍ഡുകള്‍ ഹമീദലി തങ്ങള്‍ വിതരണം ചെയ്തു. തെസ്നി മോളുടെ അവാര്‍ഡ് രക്ഷിതാവ് മജീദ് മാസ്റ്റര്‍ ഏറ്റുവാങ്ങി , സേവന രംഗത്ത് 40 വര്‍ഷം പുര്‍ത്തിയാക്കിയ ഉസ്താദുമരെ സമ്മേളനത്തില്‍ ആദരിച്ചു. പൊതു പരീക്ഷയില്‍ ഫസ്റ്റ് നേടിയവര്‍ക്കും ഉസ്താദുമാര്‍ക്കും, ജാമിഅ ഇന്തിബാഹ് ക്വിസ് ടാലന്റ് ഷൊയില്‍ ഫൈനലിസ്റ്റുകളായ അന്‍സ്വഫ് (ചെങ്കൊട് ലിവാഉല്‍ ഹുദ), അര്‍ഷദ് (അമ്പലക്കടവ് ലിവാഉല്‍ ഇസ്ലാം) ഏന്നിവര്‍ക്കും അനുമോദനങ്ങള്‍ നല്‍കി. ഒ കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്തന നടത്തി. വക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ്, ജലീല്‍ ഫൈസി പുല്ലങ്കൊട്,ഫരീദ് റഹ്മാനി,മുജീബ് ദാരിമി,ഹസ്സന്‍ മുസ്ലിയാര്‍, ബഹാഉദീന്‍ ഫൈസി,ഹൈദ്രസ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു.