19 - 2 - 2012 ന് പ്രഖ്യാപിച്ച 10 ഇന കര്‍മ്മപദ്ധതി

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രധാന പോഷകഘടകമായി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന SKSSF സ്ഥാപക ദിനത്തില്‍ പുതിയ 10 ഇന കര്‍മ്മപദ്ധതികള്‍ സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സംഘടനയുടെ മുഖപത്രമായ സത്യധാര ദൈ്വവാരികയുടെ ഗള്‍ഫ് പതിപ്പായ 'ഗള്‍ഫ് സത്യധാര മാസിക' യു..ഇ യില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കും. മാര്‍ച്ച് 22ന് അബുദാബിയില്‍ നടക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. സംഘടന കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുസ്‌ലിം സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ശാഖകള്‍ രൂപീകരിച്ചു വരികയാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കേരളത്തിലെ വിദ്യാഭ്യാസ പ്രബോധനസംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടി പശ്ചിമ ബംഗാളില്‍ ആസ്ഥാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍ നഗറിനടുത്തുള്ള സോഹിസ്പൂര്‍ ബസാറില്‍ സംഘടനാ ആസ്ഥാനവും മസ്ജിദും മാര്‍ച്ച് 12ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ അംഗീകാരത്തോടെ ആരംഭിക്കുന്ന ഈ സംരംഭത്തിലെ ജീവനക്കാരനുള്ള ശമ്പളം സംസഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 160 വിദ്യാര്‍ത്ഥികള്‍ മതഭൗതിക വിദ്യാഭ്യാസം നേടുന്ന ഒരു പ്രാഥമിക സ്‌ക്കൂള്‍ നിലവില്‍ അവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കും ധാര്‍മ്മികപഠനം ലക്ഷ്യമാക്കുന്നതിന് സ്‌ക്കൂള്‍ ഓഫ് ഇസ്‌ലാമിക് തോട്‌സ്(ടകഠ) ഈ വര്‍ഷം സംസ്ഥാനത്തെ 30 കാമ്പസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് എന്‍..ടി, പെരിന്തല്‍മണ്ണ എം..എസ് മെഡിക്കല്‍ കോളേജ്, കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ മാര്‍ച്ച് അവസാനവാരം ക്ലാസ് ആരംഭിക്കും. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി.
സംഘടനയുടെ റിലീഫ് വിംഗായ സഹചാരിയുടെ ആഭിമുഖ്യത്തില്‍ പുതുതായി മഞ്ചേരി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ആക്‌സിഡന്റ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും. മറ്റു ജില്ലകളുടെ യൂണിറ്റ് പ്രവര്‍ത്തനം താമസിയാതെ നിലവില്‍ വരും. നിലവില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ കൂടുതല്‍ വളണ്ടിയര്‍മാരുടെ ആതുര സേവനവും സൗജന്യ ഡയാലിസിസ് സൗകര്യവും ലഭ്യമാക്കും. മണ്ണാര്‍ക്കാടും തൊടുപുഴയിലും ധാര്‍മിക അന്തരീക്ഷത്തില്‍ പഠിക്കാന്‍ അവസരം സൃഷ്ടിക്കുന്ന സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍ ആരംഭിക്കും. രണ്ടിടങ്ങളിലും ഭുമി ലഭ്യമാവുകയും മാണ്ണാര്‍ക്കാട് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകുയം ചെയ്തു. സംഘടനയുടെ ആദര്‍ശ പ്രചരണ വിഭാഗമായ ഇസ്തിഖാമയുടെ നേതൃത്വത്തില്‍ ആദര്‍ശ പഠനത്തിന് യുവപണ്ഡിതന്മാര്‍ക്ക് രണ്ട് വര്‍ഷ കാലവധിയുള്ള കോഴ്‌സുകള്‍ ആരംഭിക്കും. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒന്നാം ബാച്ചിലേക്ക് 150 പേരെ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തുകഴിഞ്ഞു. പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരി 23-ന് മലപ്പുറം സുന്നിമഹലില്‍ നടക്കും.
സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ബൗദ്ധികമായ ഇടപ്പെടലുകള്‍ ലക്ഷ്യം വെച്ച് സംഘടയുടെ സാംസ്‌കാരിക വേദിയായി 'മനീക്ഷ' ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രബോധക വിഭാഗമായ ഇബാദിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ ദഅ്‌വാ പക്കേജ്, വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ അക്കാദമിക് അസ്സംബ്ലി തുടങ്ങിയവ നടക്കും. തൃശ്ശുരില്‍ അന്തര്‍ദേശിയ നിലവാരത്തിലുള്ള മോഡല്‍ സ്‌കുള്‍ പ്രവര്‍ത്തനം ആരംഭിക്കും.
പങ്കെടുക്കുന്നവര്‍:
1. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
2. ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന. സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
3. സത്താര്‍ പന്തലൂര്‍ (വൈസ്. പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
4. അബ്ദുറഹീം ചുഴലി (സെക്രട്ടറി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി )
5. ഹബീബ് ഫൈസി കോട്ടോപ്പാടം (സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)