കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച:പതാക ഉയര്‍ന്നു

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഇന്ന് മുതല്‍ തുടങ്ങുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്കും മതപ്രഭാഷണത്തിനും പ്രാരംഭം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.പെര്‍ഡാല മഖാം സിയാറത്തിന് പയ്യക്കി അക്കാദമി പ്രിന്‍സിപ്പാള്‍ ശൈഖുന പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,ഇ.പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, അഹമദ് മൗലവി എ.പി.സര്‍ക്കിള്‍, സിദ്ധീഖ് ബെളിഞ്ചം,ഖലീല്‍ ഹുദവി,ലത്തീഫ് കന്യാന, കുഞ്ഞാമു പൈക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ഖലീല്‍ ഹുദവി, സിദ്ദീഖ് ബെളിഞ്ചം,സൂപ്പി ബദിയടുക്ക,മാഹിന്‍ കേളോട്ട്, മജീദ് ദാരിമി, മൂസ കന്യാന തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉച്ചയ്ക്ക് 2മണിക്ക് മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും.ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.പൂജനീയ സ്വാമി സത്വാനന്ദ സരസ്വതി, റവ.രാജു ഫിലിപ്പ് സക്കരിയ, എന്‍.എ.നെല്ലിക്കുന്ന എം.എല്‍.എ.,സിടി.അഹമദലി, കെ.നീല കണ്‍ഠന്‍,ലത്തീഫ് ഉപ്പള ഗേറ്റ്, കരീം സിറ്റി ഗോള്‍ഡ്, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, എന്‍.എ.അബൂബക്കര്‍, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.