താമരശ്ശേരി: ഇസ്‌ലാമിക ദര്‍ശനങ്ങളും പ്രവാചകാധ്യാപനങ്ങളും കാലാതിവ ര്‍ത്തികളാണെന്നും അവയി ല്‍നിന്ന് വ്യതിചലിക്കുന്നത് സമൂഹത്തിന്റെ പ്രതിസന്ധിക്കി ടയാക്കുമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുപ്പാടി പഞ്ചായത്ത് സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ നബിദിനറാലിയുടെ സമാപന സമ്മേളനം ഈങ്ങാപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ അബ്ദുള്‍ മജീദ് വാഫി അധ്യക്ഷതവഹിച്ചു. പി.എസ്. അലി മുസ്‌ല്യാര്‍, കെ.എം. ഇബ്രാഹിം മുസ്‌ല്യാര്‍, ടി.കെ. ഇമ്പിച്ച്യമ്മദ്ഹാജി, ഒ.കെ.ഹംസ, ടി.കെ.സുഹൈല്‍, ടി.സലീം, കെ.വി.എസ്.ബാഖവി എന്നിവര്‍ പ്രസംഗിച്ചു. വി.കെ. മൊയ്തുഹാജി സ്വാഗതവും എം. ബഷീര്‍ നന്ദിയും പറഞ്ഞു.