ദുബൈ
: SKSSF മുഖപത്രമായ
സത്യധാരയുടെ ഗള്‍ഫ് എഡിഷന്‍
2013 മാര്‍ച്ച്
22 ന്
അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക്
സെന്‍ററില്‍ വെച്ച് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
നിര്‍വ്വഹിക്കും.
മാര്‍ച്ച് 22
വെള്ളി വൈക്കീട്ട്
5 മണിക്ക്
നടക്കുന്ന പ്രസാദന സമ്മേളനത്തില്‍
സത്യധാരയുടെ വെബ്ബ് സൈറ്റ്
ഉദ്ഘാടനവും തങ്ങള്‍ നിര്‍
വഹിക്കും. www.gulfsathyadhara.com എന്ന
വിലാസത്തില്‍ വെബ്ബ് സൈറ്റ്
ലഭ്യമാകും. സത്യധാരയില്‍
പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളുടെ
മുഖ്യഭാഗങ്ങള്‍ മത്രം
ലഭ്യമാകുന്ന തരത്തില്‍
ആയിരുക്കും ഇത് സജീകരിക്കുക.
യു.എ.ഇ
കൂടാതെ ഒമാന്‍, ഖത്തര്‍,
ബഹറൈന്‍
എന്നിവിടങ്ങളിലും ഈ വര്‍ഷം
തന്നെ സത്യധാര ലഭിക്കുന്നതിന്നുള്ള
നടപടികള്‍ ഇതിനകം ആരംഭിച്ച്
കഴിഞ്ഞതായി മാനേജിംഗ് കമ്മിറ്റി
പറഞ്ഞു. 2012 ഒക്ടോബര്‍
5 ന് അബൂദാബി
ഇന്ത്യന്‍ ഇസ്‌ലാമിക്
സെന്‍ററില്‍ വെച്ച് 'ഗള്‍ഫ്
സത്യധാര' പ്രഖ്യാപനം
സത്യധാര ഡയറക്ടര്‍ കൂടിയായ
പാണക്കാട് സയ്യിദ് സ്വാദിഖലി
ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു.
മലയാള പ്രസിദ്ധീകരണ
രംഗത്തു തന്നെ വേറിട്ട ഒരു
വഴിയാണ് ഗള്‍ഫ് സത്യധാരയുടെ
അണിയറ പ്രവര്‍ത്തകര്‍
സ്വീകരിക്കുന്നത്.
മൂല്യങ്ങളും
ചിട്ടകളും പഠിപ്പിക്കുന്നതോടൊപ്പം
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക
ചിത്രം, മുന്‍ഗണനാ
ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍,
കാഴ്ചപ്പാടുകള്‍
തുടങ്ങി ആഗോള ഇസ്‌ലാമിക
സമൂഹത്തെ പരിചയപ്പെടുത്തുന്ന
പ്രത്യേക പംക്തികളും
ഉള്‍പ്പെടുത്തും.
വിദ്യാര്‍ഥികള്‍ക്കും
കുടുംബിനികള്‍ക്കും പ്രത്യേകം
പംക്തികള്‍ തന്നെ ഗള്‍ഫ്
സത്യധാര കൈകാര്യം ചെയ്യും.