രാത്രി 8.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസി. ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗവുമായ അബ്ദു സമദ് പൂക്കോട്ടൂര്‍ സമസ്തയുടെ ആശയാദര്‍ശങ്ങളും പ്രതിയോഗികളുടെ കുപ്രചരണങ്ങളും വ്യാജ കേശവിവാദങ്ങളുടെ അന്തര്‍നാടകങ്ങളും വിശദീകരിച്ച് പ്രഭാഷണം നടത്തും. സമസ്ത കേരള സുന്നി ജമാഅത്ത് കേന്ദ്ര ഏരിയ നേതാക്കളും ബഹറൈനിലെ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും സംബന്ധിക്കും.