ഉമറലി ഹസനി മുഖ്യപ്രഭാഷണം നടത്തുന്നു |
ദമ്മാം
: പൂര്‍വ്വ
പണ്ഡിതന്മാരുടെ കളങ്കരഹിതമായ
ജീവിത ദര്‍ശനങ്ങളും നിസ്വാര്‍ത്ഥമായ
പ്രവര്‍ത്തനങ്ങളും പുതു
തലമുറക്ക് മാതൃകയും
പ്രചോദനവുമാവണമെന്ന് യുവ
പണ്ഡിതനും ഓമശ്ശേരി വാദി ഹുദ
ഇസ്ലാമിക് അക്കാദമി
പ്രിന്‍സിപ്പാലുമായ ഉമറലി
ഹസനി പറഞ്ഞു. സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
ദമ്മാം കമ്മിറ്റി നടത്തിയ
കണ്ണിയത്ത്, ശംസുല്‍ഉലമ
അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
ഭൌതികതയുടെയും
സുഖലോലുപതയുടെയും പിന്നാലെ
പോവാതെ, മതപരമായ
വിഷയങ്ങളില്‍ തികഞ്ഞ സൂക്ഷ്മതയും
ജാഗ്രതയും പുലര്‍ത്തിയിരുന്ന
കണ്ണിയത്തിന്റെയും ശംസുല്‍
ഉലമയുടെയും ഉദാത്ത മാതൃകകള്‍
വിശ്വാസി സമൂഹത്തിനു എന്നും
ആവേശവും അനുകരനീയവുമാണെന്നും
അദ്ദേഹം പറഞ്ഞു. എസ്.കെ.ഐ.സി.
ദമ്മാം കമ്മിറ്റി
പ്രസിഡണ്ട് ബഹാവുദ്ദീന്‍
നദ്വി അദ്ധ്യക്ഷത വഹിച്ചു.
ഹംസ ഫൈസി
റിപ്പണ്‍ അനുസ്മരണ യോഗം
ഉദ്ഘാടനം ചെയ്തു. റശീദ്
ദാരിമി വളാട്, അഷ്റഫ്
ബാഖവി, അബൂജിര്‍ഫാസ്
മൗലവി പ്രസംഗിച്ചു.
മുസ്തഫ റഹ്മാനി
സ്വാഗതവും മാഹിന്‍ വിഴിഞ്ഞം
നന്ദിയും പറഞ്ഞു.