കാസര്‍കോട്
: മംഗലാപുരം-ചെമ്പരിക്ക
ഖാസിയും സമസ്ത കേന്ദ്രമുശാവറ
ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം
ഖാസി സി.എം.
അബ്ദുല്ല
മൗലവിയുടെ മൂന്നാം
ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചുളള
അനുസ്മരണ സമ്മേളനം ഫെബ്രുവരി
23 ന്
ഉച്ചയ്ക്ക് 2 മണിക്ക്
കാസര്‍കോട് മുന്‍സിപ്പല്‍
കോണ്‍ഫറന്‍സ് ഹാളില്‍
സംഘടിപ്പിക്കാന്‍ SKSSF
കാസര്‍കോട്
ജില്ല സെക്രട്ടറിയേറ്റ് യോഗം
തീരുമാനിച്ചു. പരിപാടിയില്‍
പാണക്കാട് സയ്യിദ് സ്വാദിക്കലി
ശിഹാബ് തങ്ങള്‍, അബ്ദു
സമദ് പൂക്കോട്ടുര്‍ തുടങ്ങിയവര്‍
സംബന്ധിക്കും. എല്ലാ
ശാഖാ-ക്ലസ്റ്റര്‍-മേഖല
തലത്തില്‍ അനുസ്മരണങ്ങള്‍
സംഘടിപ്പിക്കാന്‍ ജില്ലാ
കമ്മിറ്റി അഹ്വാനം ചെയ്തു.
യോഗത്തില്‍
ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍ അധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഹാരീസ്
ദാരിമി ബെദിര, മുഹമ്മദ്
ഫൈസി കജ, ഹബീബ്
ദാരിമി പെരുമ്പട്ട,
ഹാശിം ദാരിമി
ദേലമ്പാടി തുടങ്ങിയവര്‍
സംബന്ധിച്ചു.