താനൂര് : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് വൈകീട്ട് താനൂര് കെ.കെ അബൂബക്കര്‍ ഹസ്റത്ത് നഗറില് തുടക്കമായി. ‘വിമോചനത്തിന്‍ പോരിടങ്ങളില് സാഭിമാനം’ എന്ന് പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം വൈകീട്ട് ഏഴുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , അബ്ദുല്‍ ഹമീദ് ഫൈസി അംബലക്കടവ്, അബ്ദു സമ്മദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ് സ്വഗതവും സയ്യിദ് ഫഖ്റുധീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. വൈകീട്ട് നാലിന് വളണ്ടിയര്‍ റോഡ്ഷോ, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നു.