ദുബൈ : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) യു.എ.ഇ ചാപ്റ്റര്‍ ഏകദിന ശില്‍പശാല തബ്‌സ്വിറ 1434 സമാപ്തി . ഖുസൈസിലെ ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മുതല്‍ നടക്കുന്ന വിവിധ സെഷനുകളില്‍ നടന്ന ക്ലാസുകള്‍ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായി
കാലത്ത് 09 മണിക്ക് നടന്ന ഉദ്ഘാടന സെഷന്‍ ബിദായ ആഗോള പണ്ഢിത സഭാംഗവും, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 10 മുതല്‍ 12 വരെ നടക്കുന്ന ഹിദായ സെഷനില്‍ ഖുര്‍ആന്‍ അല്‍ഭുതങ്ങളുടെ കലവറ എന്ന വിഷയം പ്രമുഖ പണ്ഢിതനും, പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിച്ചു. ഖുര്‍ആന്റെ അഗാധ തലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആശ്ചര്യകരമായ മഹാ പ്രപഞ്ചത്തിലേക്ക് പൊതു ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുംവിധം പണ്ഢിതോചിതമായ വിശകലനങ്ങളും, സംശയ നിവാരണവുംഈ സെഷന്റെ മാറ്റ്കൂടി
വൈകിട്ട് 06.30 ന് ആരംഭിച്ച സമാപന സെഷന്‍ നിഹായ ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ദുബൈ ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ഉമര്‍ അല്‍ ഖതീബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തിത്വങ്ങളുടെയും മത , രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.