എയിഡഡ് പദവി സര്‍ക്കാര്‍ നിസ്സംഗത വെടിയണം : SKSSF

താനൂര്‍ : എ.ഐ.പി. സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് എസ്‌കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ എസ്.എസ്.എല്‍.സി. കണക്ക് മോഡല്‍ പരീക്ഷ നടത്തരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
മൂന്നു ദിവസം നീണ്ടുനിന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനയോഗം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി, സയ്യിദ് ഫക്രുദ്ദീന്‍ ഹസ്‌നി, നൂഹ് കരിങ്കപ്പാറ, സി.എം. അബ്ദുള്‍സമദ് ഫൈസി, കെ. സലാം, ജില്ലാ സെക്രട്ടറി പി.കെ. എച്ച്. റഷീദ്, ഷംസുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.