ബഹ്‌റൈന്‍ എസ്‌.കെ. എസ്‌.എസ്‌.എഫ്‌ മനുഷ്യജാലിക സി.ഡി പുറത്തിറക്കി

അബ്‌ദു സമദ്‌ പൂക്കോട്ടൂര്‍, അഞ്ചാലന്‍
കുഞ്ഞുമുഹമ്മദ്‌ ഹാജിക്ക്‌ കോപ്പി
നല്‌കിയാണ്‌ പ്രകാശനം ചെയ്യുന്നു 
മനാമ: റിപ്പബ്ലിക്‌ ദിനത്തോ ടനുബന്ധിച്ച്‌ “രാഷ്‌ട്ര രക്ഷക്ക്‌ സൌഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘ ടിപ്പിച്ച മനുഷ്യജാലികയുടെ സി.ഡി പുറത്തിറക്കി. മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എസ്‌.വൈ.എസ്‌ കേരള സ്റ്റേറ്റ്‌ സെക്രട്ടറിയും കേന്ദ്ര ഹജ്‌ജ്‌ കമ്മറ്റി അംഗവുമായ അബ്‌ദു സമദ്‌ പൂക്കോട്ടൂര്‍, അഞ്ചാലന്‍ കുഞ്ഞുമുഹമ്മദ്‌ ഹാജിക്ക്‌ കോപ്പി നല്‌കിയാണ്‌ പ്രകാശനം നിര്‍വ്വഹിച്ചത്‌. ചടങ്ങില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നസ്വീഹത്ത്‌ നല്‍കി
ബഹ്‌റൈന്‍ സമസ്‌ത ജന.സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ വി.കെ. കുഞ്ഞുമുഹമ്മദ്‌ ഹാജി, അബ്‌ദുസ്സലാം ഫൈസി ആനക്കര സംസാരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസി. കുട്ടൂസ മുണ്ടേരി, ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സാരഥികള്‍, ബഹ്‌റൈന്‍ സമസ്‌ത നേതാക്കള്‍, ഏരിയാപ്രതിനിധികള്‍ സംബന്ധിച്ചു. അജ്‌മല്‍ റോഷന്‍ ആന്റ്‌ പാര്‍ട്ടി സ്വാഗത ഗാനാലാപനം നടത്തി. ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. ബഹ്‌റൈനിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും സമസ്‌താലയങ്ങളിലും സി.ഡി ലഭ്യമാണ്‌. ബഹ്‌റൈ്‌്‌നില്‍ സി.ഡി ലഭിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വര്‍ക്കിംഗ്‌ സെക്രട്ടറി മൌസല്‍മൂപ്പനുമായോ (00973 33271885), ട്രഷറര്‍ നൌഷാദ്‌ വാണിമേലുമായോ (00973 33929894) ബന്ധപ്പെടാം.