സമസ്ത ബഹ്‌റൈന്‍ മീലാദ് കാമ്പയിന് പ്രൗഢോജ്ജല സമാപനം

 ബഹ്‌റൈന്‍ : മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍ എ പ്രമേയത്തില്‍ സമസ്ത കേരള സുീ ജമാഅത്ത് ബഹ്‌റൈന്‍ ഒരു മാസക്കാലമായി നടത്തി വരു മീലാദ് കാമ്പയിന് പ്രൗഢോജ്ജല സമാപനം. പാകിസ്ഥാന്‍ ക്ലബില്‍ സംഘടിപ്പിച്ച സമാപന സംഗമം മനാമ സമസ്ത കേന്ദ്ര മദ്രസാ വിദ്യാര്‍ത്ഥികളുടെ ഇമ്പമാര്‍ വൈവിധ്യ പരിപാടികളാലും വന്‍ ജനസാിധ്യത്താലും ശ്രദ്ധേയമായി. ഫുറാത്ത്, ദിജ്‌ല, നൈല്‍ ഗ്രൂപ്പുകളായി നടത്തപ്പെ' മത്സര ഇനങ്ങളില്‍ ഫസ്റ്റ്, സൈക്കന്റ് സ്ഥാനങ്ങള്‍ നേിടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും സമസ്ത പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സര്‍'ിഫിക്കറ്റ് വിതരണവും സമസ്ത കേന്ദ്ര ഏരിയ കമ്മിറ്റി ഭാരവാഹികളും പി.ടി.എ പ്രതിനിധികളും നിര്‍വ്വഹിച്ചു.
ഗൂപ്പ് തല മല്‍സരത്തില്‍ ഫുറാത്ത് ഹൗസ് ഓം സ്ഥാനവും, കലാപ്രതിഭാ പ'ം അജ്മല്‍ റോഷന്‍ എടപ്പാളും, കലാതിലകം പുരസ്‌കാരം ഖൈറുീസ എറവക്കാടും നേടി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ അവതരിപ്പിച്ച ദഫ് പ്രോഗ്രാമുകളും ബുര്‍ദ മജ്‌ലിസും സദസ്സിന് ഹൃദ്യമായ അനുഭവം പകര്‍ു. മൗലിദ് പാരായണത്തോടനുബന്ധിച്ച് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ബോധന പ്രഭാഷണം നടത്തി. ഭൗതിക വിജ്ഞാനത്തോടൊപ്പം കാര്യക്ഷമമായി മതവിദ്യകൂടി മക്കള്‍ക് നല്‍കാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെും ഇിന്റെ സാംസ്‌കാരിക അപജയങ്ങളില്‍ നി് രക്ഷപ്പെടാന്‍ അതൊ് മാത്രമാണ് കരണീയ മാര്‍ഗ്ഗമെും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
എം.പി സൈതലവി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.സി മുഹമ്മദ് മുസ്‌ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, അബ്ദുറസ്സാഖ് നദ്‌വി, അബ്ദുല്‍ ജലീല്‍ ദാരിമി, കുാേത്ത് കുഞ്ഞബ്ദുള്ള ഹാജി, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ കളത്തില്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദലി വളാഞ്ചേരി, ഹാശിം കോക്കല്ലൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍, അശ്‌റഫ് കാ'ില്‍പീടിക, ഉബൈദുല്ല  റഹ്മാനി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാ'ാമ്പള്ളി നന്ദിയും പറഞ്ഞു.