ഇര്‍ഫാനിയ അറബിക് കോളേജ് സനദ്ദാന സമ്മേളനം ഏഴിന് തുടങ്ങും

കാസര്‍കോട്:ചപ്പാരപ്പടവ് ഇര്‍ഫാനിയ അറബിക് കോളേജ് 10-ാം സനദ്ദാന സമ്മേളനം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് ഉച്ചയ്ക്ക് പ്രിന്‍സിപ്പല്‍ ഹാജി വി.മുഹമ്മദ് മുസ്‌ല്യാര്‍ പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിനുള്ള ആദര്‍ശ സമ്മേളനം ബ്ലാത്തൂര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ഹൈനമിയും എട്ടിന് രാവിലെ 10നുള്ള ജംഇയ്യത്ത് ദാഇറത്ത് സംഗമം സുലൈമാന്‍ ഫൈസി മാളിയേക്കലും ഉച്ച രണ്ടിനുള്ള ആത്മീയ സമ്മേളനം അബ്ദുള്‍ റഹ്മാന്‍ ഫൈസി മാണിയൂരും ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് ബുര്‍ദാ മജ്‌ലിസും ഉണ്ടാകും. ഒമ്പതിന് രാവിലെ 10നുള്ള ചരിത്ര സമ്മേളനം ഇബ്രാഹിം ബാഖവിയും ഉച്ചയ്ക്കുള്ള പ്രവാസി സംഗമം സയ്യിദ് ഉമര്‍കോയ തങ്ങളും, രാത്രി ഏഴിനുള്ള സമാപന സമ്മേളനം കെ.ആലിക്കുട്ടി മുസ്‌ല്യാരും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദു ആ മജ്‌ലിസ് അരങ്ങേറും. പത്രസമ്മേളനത്തില്‍ എസ്.എം.മുഹമ്മദ് മുസ്‌ല്യാര്‍, കെ.വി.അബ്ബാസ് ദാരിമി, ഖാലിദ് പൊവ്വല്‍, സിദ്ദിഖ് ജലാലി, എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി, ദൃശ്യ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.