അപേക്ഷ ക്ഷണിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മലബാറിലെ ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട് കോളേജ് 2010-2011 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് എസ്.എസ്.എല്‍.സി. തുടര്‍ പഠന നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തിലെ എം.എ.ബി. തുല്യമായ അല്‍അസ്‍അദി ബിരുദവും കാലിറ്റക്ക് യൂനിവേഴ്സിറ്റിയുടെ ബിരുദാന്തര ബിരുദവും നല്‍കുന്നതേടൊപ്പം ഐ.ടി. രംഗത്ത് മികച്ച പരിശീലനവും തച്ചു ശാസ്ത്രം, ഗോളശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നല്‍കുന്ന ഈ സ്ഥാപനത്തില്‍ പഠന താമസ ഭക്ഷണ സൗകര്യങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. അപേക്ഷ ഫോറം മെയ് 25 മുതല്‍ കോളേജ് ഓഫീസില്‍ നിന്നും www.as-adiyyah.8m.com എന്ന വെബ്സൈറ്റിലും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പി.കെ. അബ്ദുസ്സലാം മുസ്‍ലിയാര്‍ അറിയിച്ചു.