ഇസ്‌ലാമിക് സെന്ററിന് തറക്കല്ലിട്ടു

കൊടുവള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വൈസ്​പ്രസിഡന്റായിരുന്ന എം.കെ. മുഹമ്മദ് മുസ്‌ല്യാരുടെ സ്മാരകമായി കിഴക്കോത്ത് പന്നൂരില്‍ സ്ഥാപിക്കുന്ന ഇസ്‌ലാമിക് സെന്ററിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ടി.പി.സി. മുഹമ്മദ്‌കോയ ഫൈസി, അബ്ദുന്നാസര്‍ ബാഖവി മലേഷ്യ, റഷീദ് ഫൈസി, എം.എ. റസാഖ്, എ.ടി. മുഹമ്മദ് ഹനീഫ റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ. അബ്ദുറസാഖ് മുസ്‌ല്യാര്‍ സ്വാഗതവും സി. മുഹമ്മദലി നന്ദിയും പറഞ്ഞു.