ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികം നാളെ

മുക്കം: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ഒന്‍പതാം വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം ക്ലാസെടുക്കുന്ന സെന്ററില്‍ ആയിരത്തോളം പഠിതാക്കള്‍ ഉണ്ട്.

ഓര്‍ഫനേജ് കാമ്പസിലെ എന്‍.എം.ബാബു നഗറില്‍ നടക്കുന്ന സമ്മേളനം രാവിലെ ഒന്‍പതിന് സെന്റര്‍ കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ്‌സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും.

എസ്.വി.മുഹമ്മദലി, റഹ്മത്തുള്ള ഖാസിമി എന്നിവര്‍ ക്ലാസെടുക്കും.

നാലുമണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും. 1500 പ്രതിനിധികള്‍ പങ്കെടുക്കും. കെ.മോയിന്‍കുട്ടി, വി.എം.ഉസ്സയിന്‍കുട്ടി, എന്‍.എം.ഹാദില്‍, അബ്ദുള്ള ബാഖവി, എം.പി.കെ.അബ്ദുള്‍ബര്‍റ്, പി.ബാവ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.