പൊന്നാനി ഉസ്താദ് സ്മാരക സൗധത്തിന് ഞായറാഴ്ച തറക്കല്ലിടും

മാവൂര്‍: നാല് പതിറ്റാണ്ടുകാലം വെസ്റ്റ് പാഴൂര്‍, കൂളിമാട് പ്രദേശങ്ങളിലെ മത, സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പൊന്നാനി മുഹമ്മദ് മുസ്‌ല്യാരുടെ സ്മരണാര്‍ഥം നിര്‍മിക്കുന്ന കെട്ടിടത്തിന് മെയ് 16-ന് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുമെന്ന് അനുസ്മരണ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണപരിപാടികള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും.

ഞായറാഴ്ച മൂന്ന്മണിക്ക് ഉസ്താദിന്റെ മുഴുവന്‍ ശിഷ്യഗണങ്ങളെയും പങ്കെടുപ്പിച്ചുള്ള സംഗമം റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ സി.എ. ശുക്കൂര്‍, കണ്‍വീനര്‍ എന്‍.എം. ഹുസൈന്‍, വി.സി. മുഹമ്മദ്, പി.ടി. മുഹമ്മദലി, വേങ്ങാട്ടീരി അബ്ദുല്‍മജീദ് എന്നിവര്‍ പങ്കെടുത്തു.