എസ്.കെ.എസ്.എ.എഫ് തിരൂര്‍ മേഖലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കുരുന്നുകൂട്ടം' പരിപാടി 17, 18, 19, 20, 21 തിയ്യതികളില്‍ നടക്കും.

തിരൂര്‍: എസ്.കെ.എസ്.എ.എഫ് തിരൂര്‍ മേഖലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കുരുന്നുകൂട്ടം' പരിപാടി 17, 18, 19, 20, 21 തിയ്യതികളില്‍ നടക്കും. 17ന് പുറത്തൂര്‍, 18ന് വെട്ടം, 19ന് പുല്ലൂര്‍, 20ന് കൂട്ടായി, 21ന് തലക്കടത്തൂര്‍, 22ന് മംഗലം, 23ന് തിരൂര്‍ എന്നിങ്ങനെയാണ് പരിപാടി.

ആലോചനായോഗം പി.എം. റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ. സാജിത് അധ്യക്ഷത വഹിച്ചു. എം.ഐ. ഖാദര്‍, ഉമര്‍ ഫള്ല്‍, ടി. അഷ്‌റഫ്, റഫീഖ് പുല്ലൂര്‍, ഐ.പി.അബു, യൂനസ് മംഗലം, സുഫൈല്‍ തങ്ങള്‍, ഇര്‍ഷാദ് വാടിക്കല്‍, ഇസ്മാഈല്‍, കെ.സി.നൗഫല്‍, കെ.പി.എ. സമദ് എന്നിവര്‍ പ്രസംഗിച്ചു.