'മജ്മഅ് ത‌അ്ലീമില്‍ ഇസ്‌ലാമി' 14-ാം വാര്‍ഷികം മെയ് 16, 17, 18 തിയ്യതികളില്‍

നരിക്കുനി: 'മജ്മഅ് തങ്ങ്‌ലീമില്‍ ഇസ്‌ലാമി' 14-ാം വാര്‍ഷികം മെയ് 16, 17, 18 തിയ്യതികളില്‍ മജ്മഅ് കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തല്‍ അറിയച്ചു.

16ന് മൂന്നു മണിക്ക് വിദ്യാര്‍ഥി യുവജന കണ്‍വെന്‍ഷന്‍ കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്യും. 17ന് ഒമ്പതിന് പൂര്‍വ വിദ്യാര്‍ഥി സംഗമം എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്യും. 'നല്ല കുടുംബം നല്ല സമൂഹം' എന്ന വിഷയം റഫീഖ് സഖറിയ ഫൈസി അവതരിപ്പിക്കും. 18ന് 10ന് പ്രവാസി സംഗമം നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്യും. കെ.വി.എ. റഹീം മൗലവി കരീറ്റിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് മൂന്നിന് മഹല്ല് നേതൃത്വസംഗമം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി കെ.മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. മജീദ് ബാഖവി പ്രാവില്‍ മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. പി.പി. ഇബ്രാഹിം, പി. മുഹമ്മദ്, പി. മുസ്തഫ, സൈനുല്‍ ആബിദ്, പി. ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.