ദാറുല്‍ഹുദ അക്കാദമിയുടെ ഹൈദരാബാദ് അക്കാദമിയിലേയ്ക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു

കോയമ്പത്തൂര്‍: എല്‍ ആന്റ് ടി ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

ചെമ്മാട് ദാറുല്‍ഹുദ അക്കാദമി പ്രവര്‍ത്തകസമിതി അംഗം ബന്നൂര്‍ കൊടിമരം പൈനത്തില്‍ ഹൈദ്രോസ്(54), ദാറുല്‍ഹുദ ജോയിന്റ് സെക്രട്ടറിയും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഇ.മുഹമ്മദ്(60), ഡ്രൈവര്‍ കോട്ടയ്ക്കല്‍ സ്വദേശി മുസമ്മില്‍(22) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മുഹമ്മദ് ഷാഫി, മൊയ്തീന്‍ ഹാജി, ജാസിര്‍, നാസര്‍ എന്നിവര്‍ സുന്ദരാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്.